കവിത

My Photo
Name:
Location: Pannippara, Malappuram : Kerala, India

Thursday, March 29, 2007കരയുന്ന ഭ്രൂണം
ഉദരത്തില്‍ സ്വപ്നങ്ങളുടെ കനം
തലയണമന്ത്രങ്ങള്‍ക്ക്‌ പ്രതീക്ഷയുടെ മണം
ജിജ്ഞാസക്ക്‌ ആധുനികതയിലഭയം
സ്കാനിംഗില്‍ പെണ്ണിന്റെ വളകിലുക്കം
രക്ഷക്ക്‌ പിശാചിന്‍ മറുതന്ത്രം
ഭാവിക്കായ്‌ നല്ലപാതിയുടെ അര്‍ദ്ധസമ്മതം.
കറുമൂസത്തണ്ടിന്‍ പാലു വേണ്ട
മുടിനാരില്‍ കുരുക്കിടേണ്ട
ഡോക്ടര്‍ക്ക്‌ പരസ്യത്തിന്‍ സ്വരം.
ഗര്‍ഭത്തില്‍ ഭ്രൂണത്തിന്റെ കരച്ചില്‍
വെളിച്ചത്തിനായി ഒടുക്കത്തെ പിടച്ചില്‍
അഞ്ഞൂറു കൊണ്ടഞ്ചുലക്ഷം ലാഭം
ഇന്നിന്റെ ഒടുങ്ങാത്ത കണക്ക്‌.
സംതൃപ്ത ദാമ്പത്യത്തിന്റെ കെട്ടുറപ്പ്‌...?
മനസ്സില്‍ ചെകുത്താന്റെ പ്രതിഷ്ഠ.